a life of Murthaja Khurais
വിപ്ലവ വീര്യം ചെറുപ്പത്തിലെ കത്തിക്കയറിയ മുര്‍താജ ഖുറൈസിന് സൗദി മറുപടി നല്‍കിയത് വധ ശിക്ഷയിലൂടെ. നമ്മുടെ രാജ്യത്ത്
കൊലപാതകികള്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും, മോഷ്ടാക്കള്‍ക്കും അഴിമതിക്കാര്‍ക്കും ഇല്ലാത്ത ശിക്ഷയാണ് മുര്‍താജയ്ക്ക് സൗദി ഭരണകൂടം നല്‍കിയിരിക്കുന്നത്. എന്തൊരു നീതിയാണിത്. പ്രായത്തെ എങ്കിലും പരിഗണിക്കേണ്ടതല്ലേ. ശരിക്കും അവന്‍ ചെയ്ത കുറ്റം എന്താ...അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിവാദമായ വധശിക്ഷയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. മുര്‍താജിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സൗദിയുടെ പ്രാകൃതമായ വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധിക്കുകയാണു. മുര്‍താജിന്റെ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആം നെസ്റ്റി സൗദി ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ലോകരാഷ്ട്രത്തലവന്മാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് വിമര്‍ശനവിധേയമാകുന്നുണ്ട്