യുവരാജ് സിംഗ് വിരമിച്ചു

2019-06-10 211

2011 World Cup hero Yuvraj Singh retires from international
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സൂപ്പര്‍ താരം യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം താന്‍ ക്രിക്കറ്റിനോടു വിട പറഞ്ഞേക്കുമെന്ന് അദ്ദേഹം നേരത്തേ സൂചന നല്‍കിയിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി യുവി കളിച്ചിരുന്നു. എന്നാല്‍ ചില മല്‍സങ്ങള്‍ മാത്രം കളിച്ച അദ്ദേഹത്തിന് പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.