കസവ് മുണ്ടു ചുറ്റി തനി നാടന്‍ ലുക്കില്‍ ലാലേട്ടനും മമ്മൂക്കയും

2019-06-10 218

Mohanlal and Mammootty's kerala look viral
മലയാള തനിമ നിലനിര്‍ത്തുന്ന ചിത്രവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഫോട്ടോ തരംഗമായിരുന്നു. ലാലേട്ടന് ഗ്ലാമര്‍ കൂടിയെന്നാണ് പുതിയ ചിത്രം കണ്ട ശേഷം ആരാധകര്‍ പറഞ്ഞത്. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ പേജുകളിലെല്ലാം ഫോട്ടോ വൈറലായി. പിന്നാലെ മമ്മൂട്ടിയും സാമാനമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രം വൈറലാവുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകരാണ് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ച് അമ്പലത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയുടെ ചിത്രം പുറത്ത് വിട്ടത്. മലയാള തനിമ എന്ന് പറഞ്ഞാല്‍ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു ചിത്രമെത്തിയത്. ഒരോ ദിവസവും താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തരംഗമാവുന്നത് ഇത് ആദ്യത്തെ സംഭവമല്ല