രാഹുല്‍ കൈവീശി കാണിച്ചാല്‍ അമേഠിക്കാര്‍ വോട്ട് ചെയ്യും എന്ന് കരുതിയോ

2019-06-07 1,793

Why Amethi failed Rahul Gandhi and chose Smrithi Irani this time?
രാഷ്ട്രീയ ജീവിതത്തില്‍ ഇനി എത്ര കയറ്റിറക്കങ്ങള്‍ കടന്ന് പോയാലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അമേഠിയിലെ ജനവിധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരിക്കലും മറക്കാനിടയില്ല. അരലക്ഷത്തോളം വോട്ടിനാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായത്. കോണ്‍ഗ്രസ് കോട്ടയായ അമേഠിയിലെ തോല്‍വി അടക്കം വന്‍ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. അമേഠിയിലെ തോല്‍വി രാഹുല്‍ ഗാന്ധി ഗാന്ധി ചോദിച്ച് വാങ്ങിച്ചതാണ് എന്നാണ് അവിടുടെ ജനങ്ങള്‍ പറയുന്നത് എന്ന് ദ ഹിന്ദു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വല്ലപ്പോഴും വന്ന് മുഖം കാണിച്ച് പോയാല്‍ ജനം വോട്ട് ചെയ്യുമെന്ന് കരുതിയ രാഹുലിനെ അമേഠി അക്ഷരാര്‍ത്ഥത്തില്‍ ഒരു പാഠം തന്നെയാണ് പഠിപ്പിച്ചത്.