england Vs pakistan match Preview
ലോകകപ്പില്‍ മികച്ച ഫോമിലുള്ള ആതിഥേയരായ ഇംഗ്ലണ്ട് പാകിസ്താനെതിരെ കളത്തില്‍ ഇറങ്ങുന്നു. അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു പാകിസ്താന്‍. ഇതിനുള്ള തിരിച്ചടിയാണ് മത്സരത്തില്‍ പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തകര്‍ന്നടിഞ്ഞ പാകിസ്താന്‍ കടുത്ത സമ്മര്‍ദത്തിലാണ് രണ്ടം മത്സരത്തിനിറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തില്‍ തന്നെ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് വരവറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. അതുകൊണ്ട് മത്സരത്തില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന് തന്നെയാണ്