വിരാട് കോലിക്ക് പരിക്ക്, ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

2019-06-02 179

Indian captain Virat Kohli injured
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കവിതച്ച് സൂപ്പര്‍താരം വിരാട് കോലിക്ക് പരിക്ക്. പരിശീലനത്തിനിടെ വലതുകൈവിരലിനാണ് കോലിക്ക് പരിക്കേറ്റത്. ഇന്ത്യന്‍ ഫിസിയോ പാട്രിക് ഫര്‍ഹര്‍ത് കോലിയുടെ പരിക്ക് നിരീക്ഷിച്ചുവരികയാണ്. പരിക്ക് സാരമുള്ളതല്ലെന്നും ആദ്യ മത്സരത്തില്‍ കോലിക്ക് കളിക്കാന്‍ കഴിയുമെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.