പിസി ജോർജിനെ എംഎൽഎ സ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഈരാറ്റുപേട്ട മൗലവി. പിസി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തി എന്നാണ് ഇയാളുടെ ആരോപണം. ശ്രീലങ്കയിൽ മുസ്ലിം സമുദായം ആദ്യം അയച്ച ക്രിസ്ത്യൻ പള്ളികൾ തകർക്കുകയാണെന്ന് പിസി ജോർജ് പറഞ്ഞു എന്ന് മൗലവി പറയുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൗലവിയുടെ പ്രസംഗം കേട്ട് ആവേശത്തിൽ കയ്യടിക്കുന്ന അനുയായികളെയും വീഡിയോയിൽ കാണാം.