congress win in karanataka ulb election: How congress leaders have reacted
ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ പരാജയമായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. സംസ്ഥാനത്തെ 28 ലോക്‌സഭ 25 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസും ഓരോ സീറ്റിലായിരുന്നു വിജയിച്ചത്. മാണ്ഡ്യയില്‍ വിജയിച്ചതാവട്ടെ ബിജെപി പിന്തുണയില്‍ മത്സരിച്ച സുമലതയും. സംസ്ഥാനത്ത് അധികാരം പങ്കിടവെ നടന്ന തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നില്‍ക്കയാണ് കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഞെട്ടിച്ചുകൊണ്ട് നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്