ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വലിയ പ്രതിസന്ധികളിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കടന്നു പോകുന്നത്. 2014ല്‍ ചരിത്രത്തിലേ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവാണ് ലക്ഷ്യം വെച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലം. കഴിഞ്ഞ തവണത്തേക്കാള്‍ കരുത്താര്‍ജ്ജിച്ച് നരേന്ദ്ര മോദി അധികാരത്തിലേക്ക് തിരിച്ചെത്തി. കോണ്‍ഗ്രസ് വെറും 52 സീറ്റുകളിലേക്ക് ഒതുങ്ങി.തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കൊരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. അനുനയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍മാരും രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധി രാജി വെച്ചാല്‍ രാഹുലിന്റെ വിശ്വസ്തനും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്ര്‌സ വിടുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്