karanataka rebel mlas may get minister post says report
സഖ്യ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തില്‍ ഏറാനുള്ള ചരടുവലികള്‍ ബിജെപി നേതൃത്വം തകൃതിയാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയെ ചെറുക്കാന്‍ ചില മറുതന്ത്രങ്ങള്‍ കൂടി പയറ്റാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. വിമത എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സഖ്യം.