സുരേന്ദ്ര സിംഗിന്റെ കൊലപാതകം കോണ്‍ഗ്രസിനെതിരെ തിരിച്ച് അമേഠി എംപി സ്മൃതി ഇറാനി രംഗത്ത് എത്തിയിരിക്കുകയാണ്. തോല്‍വിക്ക് പിന്നാലെ അമേഠിയെ സ്‌നേഹത്തോടെ നോക്കണം എന്ന് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി കൂട്ടിച്ചേര്‍ത്താണ് സ്മൃതി ഇറാനിയുടെ പ്രതികരണം.