രണ്ടാം തവണയും വാരണാസിയില്‍ മോദിക്ക് മിന്നും ജയം

2019-05-23 1



Lok Sabha Election 2019: narendra modi wins in varanassi


വാരാണാസിയില്‍ രണ്ടാംതവണയും എതിരാളികളെ നിഷ്പ്രഭമാക്കി നരേന്ദ്ര മോദിയുടെ പടയോട്ടം. എസ്പി-ബിഎസ്പി സഖ്യത്തിന്റെ ശാലനി യാദവിനെതിരെ നാലര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നരേന്ദ്രമോദി വാരണാസിയില്‍ നിന്നും വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രണ്ടാം തവണയും നരേന്ദ്ര മോദി വാരണാസിയില്‍ വിജയിച്ചത്. അതേസമയം കോണ്ഡഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരുഘട്ടത്തില്‍ പോലും നരേന്ദ്രമോദിക്ക് വാരണാസിയില്‍ ഭീഷണിയുയര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല. അതേസമയം ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ നോടാന്‍ മാഹസഖ്യത്തിന് സാധിച്ചപ്പോള്‍ കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് ഉയര്‍ത്താന് കഴിഞ്ഞു എന്നുള്ളത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസം



Videos similaires