ലിനി സിസ്റ്ററായി റിമ കല്ലിങ്കൽ, വൈറസിന്റെ പുതിയ പോസ്റ്റര്‍

2019-05-15 309

Rima Kallingal's first look from Aashiq Abu's Virus
നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട ലിനി സിസ്റ്ററായി റിമ കല്ലിങ്കല്‍ എത്തിയിരിക്കുകയാണ്. റിമയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ലിനി സിസ്റ്ററുടെ രൂപ സാദൃശ്യം തോന്നുന്ന ലുക്കിലാണ് റിമ എത്തിയത്. ഈ പോസ്റ്ററിനും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വൈറസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.