മോദിക്ക് മുദ്രാവാക്യം വിളിച്ചവര്‍ക്ക് കൈകൊടുത്ത് പ്രിയങ്ക

2019-05-14 521

Priyanka Gandhi greeted Modi supporters who raised pro-Modi slogan against her at indore road show

റോഡ് ഷോയ്ക്കിടെ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച് അടുത്തെത്തിയവരെ കൈയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി. ഇന്‍ഡോറിലെ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. പ്രിയങ്കയുടെ പ്രതികരണം ബിജെപി പ്രവര്‍ത്തകരെയും അമ്പരപ്പിച്ചു പ്രിയങ്കയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ റോഡിലുണ്ടായിരുന്നവര്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ എല്ലാവരെയും ഞെട്ടിച്ച് വാഹനം നിര്‍ത്തി പ്രിയങ്ക മുദ്രാവാക്യം വിളിച്ചവര്‍ക്ക് അടുത്തേയ്ക്ക് എത്തുകയായിരുന്നു. പരിഹസിച്ച ആളുകളുടെ അടുത്തേയ്ക്ക് പുഞ്ചിരി തൂകി പ്രിയങ്ക എത്തി, അവര്‍ക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് പ്രിയങ്ക പറഞ്ഞു ഇത് നിങ്ങളുടെ രീതി ഇത് എന്റേയും. എല്ലാവര്‍ക്കും ആശംസ നേര്‍ന്നാണ് പ്രിയങ്ക മടങ്ങിയത്.