കോണ്‍ഗ്രസ് നേതാക്കള്‍ സുമലതയുടെ അത്താഴ വിരുന്നില്‍

2019-05-03 44

Video of Sumalatha and congress leaders sharing meals out, clash in JDS- congress allaince
ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം കര്‍ണാടക നിയമസഭയിലും അധികാരം നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിയമസഭാ തിരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ജെഡിഎസും കോണ്‍ഗ്രസും കൈകൊടുത്തതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടമായത്. അധികാരത്തിലെത്തിയത് മുതല്‍ ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഏററവും ഒടുവിലായി മാണ്ഡ്യയില്‍ സുമലതയുടെ സ്ഥാനാര്‍ത്ഥിത്വമാണ് സഖ്യത്തെ ഉലച്ചത്. മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ ആരോപണത്തെ സാധൂകരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ കുമാരസ്വാമി കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.