shaheen sidique says about father sidique advise
പ്രവാസികളുടെ ജീവിതത്തെ പ്രമേയമാക്കി 2015ൽ സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പത്തേമാരി. മമ്മൂട്ടി പ്രധാന കഥാപാത്രമയി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക അഭിപ്രായമായിരുന്നു ലഭിച്ചത്. 1980കളിൽ കേരളത്തിൽനിന്നും അറബിനാട്ടിലേക്ക് കുടിയേറിയ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രവാസിയുടെ ജീവിതത്തിലുണ്ടാകുന്ന കഷ്ടപ്പാടും ദുഃഖവും ദുരിതവും ഈ ചിത്രത്തിൽ വ്യക്തമായി തന്നെ വരച്ചു കാട്ടുന്നുണ്ട്.