ട്രാൻസ്ജെൻഡറുകൾക്ക് ഇവിടെ ജീവിക്കണ്ടേ.

2019-05-02 68

കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും പ്രതിയെ പിടിക്കാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.ഏപ്രില്‍ 1ാം തിയതിയാണ് ട്രാന്‍സ്ജെന്‍ഡറായ മൈസൂര്‍ സ്വദേശി ഷാലു റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാബിര്‍ അലി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. എന്നാല്‍ ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് വിട്ടയച്ചിരുന്നു. സംഭവ ദിവസം ഇയാള്‍ കോഴിക്കോട് ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Videos similaires