പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്.

2019-05-02 39

പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ കഴിഞ്ഞ 23 ന് രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ വിശദികരണം നൽകാനാണ് കമ്മീഷന്‍റെ നിർദേശം. എന്നാല്‍ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീൻ ചിറ്റ് നല്‍കി. മോദി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മിഷന്‍റെ കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ ഒമ്പതിലെ റാലിയിലായിരുന്നു മോദി വിവാദ പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്‍റെ പകർപ്പ് പരിശോധിച്ചെന്നും എന്നാല്‍ ചട്ടലംഘനമില്ലെന്നും കമ്മിഷൻ വ്യക്തമാക്കുകയായിരുന്നു.

Videos similaires