നിയമസഭാമണ്ഡലം കമ്മിറ്റികൾ ചേർന്നുള്ള താഴേത്തട്ടിലെ ആദ്യവിശകലനം പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ രണ്ടു സീറ്റുകളും ജയിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ യുഡിഎഫ്. തിരുവനന്തപുരത്ത് കുറഞ്ഞത് 30,000 വോട്ടിന്റെ ഭൂരിപക്ഷവും ഇടതുകോട്ടയായ ആറ്റിങ്ങൽ 15,000 വോട്ടിനു തിരിച്ചുപിടിക്കാൻ കഴിയുമെന്നുമാണു കരുതുന്നത്. യുഡിഎഫ് കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനായ കരകുളം കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിലെ ഏഴു നിയമസഭാമണ്ഡലം കമ്മിറ്റികളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചേർന്നിരുന്നു. ഇതനുസരിച്ച് യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നു കരുതുന്ന മണ്ഡലങ്ങൾ അഞ്ചാണ്. അരുവിക്കര–14,000, കാട്ടാക്കട– 5000, വർക്കല–2500, വാമനപുരം–2500, നെടുമങ്ങാട്–2000.