ഇസ്‌ലാമിക ഭീകരസംഘടനയായ ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യാൻ ഇടയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് സംസ്ഥാന സർക്കാർ അവഗണിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ ചെവിക്കൊണ്ടില്ല. ശ്രീലങ്കയിൽ ഈസ്‌റ്റർ ദിനത്തിൽ നടത്തിയ സ്‌ഫോടനങ്ങളുടെ സൂത്രധാരൻ സഹ്‌റാന ഹാഷിമിന് കേരളത്തിലും കണ്ണികളുണ്ടെന്ന വിവരം പുറത്തുവരികയും ഐസിസ് ബന്ധം ആരോപിച്ച് ഒരാളെ പിടികൂടുകയും ചെയ്‌തിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെക്കുറിച്ച് പുറംലോകം അറിയുന്നത്.