രാഹുലിനെതിരെ മോദിയുടെ പരാമർശം ചട്ടലംഘനം അല്ല

2019-05-01 29

വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയിലെ വർധയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് മോദിയുടെ വിവാദ പരാമർശം. ഹിന്ദു മേഖലയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒളിച്ചോടുകയാണെന്നും ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കൾ ന്യൂനപക്ഷമായ ഒരു മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാകുന്നതെന്നുമാണ് മോദി പറഞ്ഞത്.

Videos similaires