പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ രാജസ്ഥാന്‍

2019-04-30 37

indian premier league bangalore rajasthan match preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും നേര്‍ക്കുനേര്‍. പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച ബംഗളൂരു രാജസ്ഥാന്റെ വഴിമുടക്കാനിറങ്ങുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന് വിജയം അനിവാര്യമാണ്. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമടക്കം 10 പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.