Lok Sabha Elections 2019: Clashes In Poll Booth In Bengal's Asansol, Babul Supriyo's Car Vandalised
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. അസന്‍സോള്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് വഴിതുറന്നത്. അസന്‍സോളിലെ സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ കാര്‍ അടിച്ച് തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രിയുടെ കാര്‍ ആക്രമിച്ചത്.