കേരളത്തിൽ കനത്ത മഴക്ക് സാധ്യത

2019-04-27 199

cyclone phaani to reach tamil nadu shores
ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമർദം ശക്തിപ്രാപിക്കുന്നു. തമിഴ്നാട് തീരത്തോട് അടുക്കുന്ന ഈ ന്യൂനമർദ്ദം വൈകിട്ടോടെ ഫാനി ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. റെഡ് അലർട്ട് ഇല്ലെങ്കിലും അതീവ ജാഗ്രത നിർദ്ദേശമാണ് തീരദേശ മേഖലയിൽ ഉള്ളവർക്ക് നൽകിയിട്ടുള്ളത്.