പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല

2019-04-26 64

pannyan raveendrans sons fb post regarding rahul gandhi
വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെ ഇടത് പക്ഷം അതി ശക്തമായി എതിര്‍ക്കുമ്പോള്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ അഡ്വ. രൂപേഷ് പന്ന്യന്‍ രാഹുലിനെ പുകഴ്ത്തി രംഗത്ത്. രാഹുല്‍ ഗാന്ധി പ്രതീക്ഷയുടെ പൊന്‍ വെളിച്ചം എന്നാണ് രൂപേഷ് തന്റെ ഫേയ്സ് ബുക്കില്‍ കുറിച്ചത്. പാഠം ഒന്ന് രാഹുല്‍ എന്ന് ആരംഭിക്കുന്ന രൂപേഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ, താളുകള്‍ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠ പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുല്‍ നിങ്ങള്‍...നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല രാഹുല്‍ ....അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ... ചങ്കൂറ്റത്തോടെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവുന്നില്ലല്ലോ.....