Denying the reports that PM Modi is to hold a press conference in Varanasi on April 26, BJP leader said "its 110% false" news. No such plan at all
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനം നടത്തും എന്ന വാര്‍ത്ത ഇന്നലെ കാട്ടു തീ പോലെ പടര്‍ന്നിരുന്നു. വളരെ അത്ഭുതവും ആകാംക്ഷയും നിറഞ്ഞ വാര്‍ത്തയായിരുന്നല്ലോ അത്. ഇനി എന്ത് നിരോധിക്കാന്‍ ആണെന്ന് ഓര്‍ത്ത് ചിലര്‍ ചങ്കില് കൈ വച്ചു. കാരണം 500,1000 രൂപ നോട്ടുകള്‍ നിരോധിച്ച് എട്ടിന്റെ പണി തന്നത് പെട്ടന്നങ്ങ് മറക്കാന്‍ പറ്റുമോ. വീണ്ടും പാകിസ്ഥാനില്‍ കൊണ്ടെന്ന് എങ്ങാനും ബോംബിട്ടത് അറിയിക്കാന്‍ ആയിരിക്കും എന്ന് ചിലര്‍ കരുതി.