lobal oil prices soar, India remains stable: Sharp fuel price hike after elections?
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം നേരിടാന്‍ പോകുന്നത് വന്‍ പ്രതിസന്ധി. അമേരിക്ക, ഇറാന്‍, സൗദി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുക. മെയ് രണ്ടു മുതല്‍ ഇന്ത്യയില്‍ പ്രതിസന്ധി നേരിട്ട് തുടങ്ങും. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അമേരിക്ക. ഇറക്കില്ലെന്ന് ഇന്ത്യയും ഏകദേശം തീരുമാനിച്ചു കഴിഞ്ഞു. ബിജെപി സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ആവശ്യം ഇന്ത്യ അംഗീകരിക്കാനാണ് സാധ്യത.