Rahul Gandhi calls Amit Shah accused, BJP president reminds him he was acquitted
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ആണ് അമിത് ഷായെ രാഹുല്‍ കൊലക്കേസ് പ്രതി എന്ന് വിളിച്ചത്. അമിത് ഷായ്ക്ക് പുറമേ മകന്‍ ജയ് ഷായേയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു പ്രസംഗം. സൊഹ്‌റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ കടന്നാക്രമണം. ഒപ്പം മകന്‍ ജെയ്ഷാക്കെതിരായ അഴിമതി ആരോപണവും.