Curfew In Sri lanka
ശ്രീലങ്കയില്‍ ഞായറാഴ്ച ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ചര്‍ച്ചുകളിലും ഹോട്ടലുകളിലും സ്‌ഫോടനം നടത്തിയവര്‍ക്ക് വിദേശ സഹായം ലഭിച്ചെന്ന് സര്‍ക്കാര്‍. ചാവേറുകളായവര്‍ എല്ലാം ശ്രീലങ്കന്‍ പൗരന്‍മാരാണെന്ന് മന്ത്രി രജിത സേനാരത്‌നെ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.