മോദിക്ക് എതിരെ പ്രിയങ്കയ്ക്ക് SP-BSP പിന്തുണ? | Oneindia Malayalam

2019-04-22 407

mahagadbandhan may support priyanka gandhi in varanassi
വാരണാസിയില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. പ്രതിപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നതാണ് വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടുള്ള അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നത്. പ്രിയങ്ക മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ എഐസിസി നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താന്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി ആവര്‍ത്തിക്കുകയാണ്. ഇതോടെ വാരണാസിയില്‍ പുതിയ അങ്കത്തിന് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. മോദിക്കെതിരെ പ്രതിപക്ഷ പൊതു സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ മത്സരിപ്പിക്കാനാണ് നീക്കം.