150 കോടി ക്ലബ്ബിൽ സ്‌ഥാനം പിടിച്ച് ലൂസിഫർ

2019-04-20 523

Lucifer collected 150Cr in box office
ബോക്‌സ്ഓഫീസ് റെക്കാഡുകള്‍ എല്ലാം തിരുത്തി എഴുതി ലൂസിഫറിന്റെ തേരോട്ടം. ചിത്രം 150 കോടിയില്‍ അധികം കളക്ഷന്‍ നേടി എന്നതാണ് പുതിയ വിശേഷം. വെറും 8 ദിവസം കൊണ്ട് 100 കോടി കടന്ന ചിത്രം 150ലേക്ക് എത്തിയിരിക്കുന്നത് 21 ദിവസം കൊണ്ട്. 150 കോടി നേടിയതിന്റെ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകന്‍ പൃഥിരാജ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനെപ്രായഭേദമന്യേ എല്ലാവരും സ്വീകരിച്ചതിന്റെ തെളിവാണ് ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്.