ദിമുത് കരുണരത്‌നയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെ ശ്രീലങ്ക ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് തിരിച്ചെത്തിയതും മധ്യനിര ബാറ്റ്‌സ്മാന്‍ ചാന്ദമാല്‍ ടീമിന് പുറത്തായതും പ്രധാന മാറ്റങ്ങളാണ്. ലാഹിരു തിരിമണ്ണി, ജീവന്‍ മെന്‍ഡിസ്, ആവിഷ്‌ക ഫെര്‍ണാണ്ടോ, ജെഫ്രി വാന്‍ഡര്‍സെ, മിലിന്‍ഡ ശ്രീവര്‍ധന എന്നിവരും ടീമിലെത്തിയിട്ടുണ്ട്.
sri lankan world cup team