ജനുവരി മുതലുള്ള കാലത്ത് 70 ചൈനാ നിർമിത ഗ്രനേഡുകൾ ജമ്മു കശ്മീരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

2019-04-18 56

കഴിഞ്ഞ ജനുവരി മുതലുള്ള കാലത്ത് 70 ചൈനാ നിർമിത ഗ്രനേഡുകൾ ജമ്മു കശ്മീരിൽനിന്ന് സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചൈനയിൽ നിർമിച്ച അധുനിക പിസ്റ്റളുകൾ, ഷെല്ലുകൾ തുടങ്ങിയവയും വിവിധി ഭീകര സംഘടനകളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.പലപ്പോഴും പാക് ഭീകരർ ഉപയോഗിക്കാറുള്ള ഗ്രനേഡുകൾ പാകിസ്താനിലോ ചൈനയിലോ നിർമിക്കുന്നവയാണ്. എന്നാൽ അടുത്തിടെ ചൈനാ നിർമിതമായ ഇത്തരം സ്ഫോടകവസ്തുക്കളുടെ ഉപയോഗം പെട്ടെന്ന് വർധിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഒരു സൈനിക വക്താവ് വെളിപ്പെടുത്തി.ഒരു വർഷത്തിനിടയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഉപോയഗിച്ചിട്ടുള്ള വെടിക്കോപ്പുകളും ഉപകരണങ്ങളും ചൈനീസ് നിർമിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പട്രോൾ സംഘങ്ങൾ, ബങ്കറുകൾ, സൈനികവാഹനങ്ങൾ, സിആർപിഎഫ് കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കു മേൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾക്ക് ഇത്തരം ഗ്രനേഡുകളും ഷെല്ലുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

#Chinese #Pakistan #JammuKashmir