രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.പരാമർശം പട്ടിക വിഭാഗ വിരുദ്ധ,ദരിദ്ര സമൂഹ വിരുദ്ധ,ഭരണഘടനാ വിരുദ്ധമാണെന്നും മാപ്പു പറയണമെന്നും,ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.ജയ്പൂരിൽ ഗെലൊട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശം നടത്തിയത്.ജാതി കണക്കുകൾ കൃത്യമാക്കാനാണ് റാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്നായിരുന്നു പരാമർശം.ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന ആൾക്കെതിരെ ഏറ്റവും താഴ്ന്ന രീതിയിലാണ് കോൺഗ്രസ് ആക്രമണം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.
#RamNathKovinth #rajasthan #AshokGelot