I wanted 16-man strong squad for World Cup, says Ravi Shastri
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡുവും തഴയപ്പെട്ടതായിരുന്നു ലോകകപ്പിലെ പ്രധാന സര്‍പ്രൈസ്. പന്തും റായുഡുവുമടക്കം ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്ന താരങ്ങള്‍ നിരാശരാവരുതെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വ്യക്തമാക്കി. മേയ് 30 മുതല്‍ ഇംഗ്ലണ്ടിലാണ് ലോകകപ്പ് അരങ്ങേറുന്നത്.