Kandararu Mohanaru's mother approches High Court against son
ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ വീണ്ടും വിവാദത്തില്‍. കണ്ഠരര് മോഹനരുടെ അമ്മ പരാതിയുമായി ഹൈക്കോടതിക്ക് മുന്നില്‍. ഗുരുതരമായ ആരോപണങ്ങളാണ് കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മ ദേവകി അന്തര്‍ജനം പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. കണ്ഠരര് മോഹനര്‍ പണവും കാറും തട്ടിയെടുത്തു എന്നാണ് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.