വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ

2019-04-17 202



വയനാടിനെ സുസ്ഥിര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുമെന്ന് രാഹുൽ ഗാന്ധി. ഒബാമ പോലും ചിന്തിക്കുന്ന സ്ഥലമായി വയനാടിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. താൻ വയനാട്ടിൽ എത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാണ് നാടിന്റെ ശക്തി. ഒരാശയത്തെ ആർഎസ്എസ് ഇന്ത്യക്ക് മുകളിൽ അടിച്ചേൽപ്പിക്കുകയാണ്. നമ്മുടെ ചരിത്രമാണ് പ്രധാനം. നരേന്ദ്ര മോദി പ്രചരിപ്പിക്കുന്നത് തെറ്റായ ചരിത്രമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.


lok sabha elections 2019 rahul gandhi's speech in wayanad