തിരുവനന്തപുരത്ത് എൻ.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തന്നെ

2019-04-17 28

തിരുവനന്തപുരത്ത് എൻ.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തന്നെന്ന അവകാശവാദവുമായി കോൺഗ്രസ് രംഗത്ത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം എൻ.എസ്.എസ് യൂണിയന്റെ ഉറപ്പ് തങ്ങൾക്ക് ലഭിച്ചതായി ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്‌ചാത്തലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനിൽ നിന്ന് കടുത്ത മത്സരമാണ് തരൂരിന് നേരിടേണ്ടി വരുന്നത്. ശക്തനായ സ്ഥാനാർത്ഥിയായി എൽ.ഡി.എഫിന്റെ സി.ദിവാകരനും കളത്തിൽ നിറഞ്ഞതോടെ അനന്തപുരിയിൽ അക്ഷരാർത്ഥത്തിൽ ത്രികോണമത്സരം തന്നെയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ എൻ.എസ്.എസിന്റെ പിന്തുണ തങ്ങൾക്കു തന്നെന്ന അവകാശവാദം കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്.

#Sasitharoor #thiruvananthapuram #UDF

Videos similaires