ടി.ടി.വി ദിനകരന്റെ പാർട്ടി ഓഫിസിൽ വൻ കള്ളപ്പണ വേട്ട

2019-04-17 1

തമിഴ്‌നാട് വെല്ലൂരിൽ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനു പിന്നാലെ നടന്ന റെയ്ഡിൽ ആണ്ടിപ്പട്ടിയിൽ ടി.ടി.വി ദിനകരന്റെ പാർട്ടി ഓഫിസിൽ വൻ കള്ളപ്പണ വേട്ട. വിതരണം ചെയ്യാൻ വച്ച ഒന്നരക്കോടിയോളം രൂപ പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുമോ എന്ന ആശങ്കയിലാണു രാഷ്ട്രീയ പാർട്ടികൾ. സുരക്ഷ ശക്തമാക്കുമ്പോഴും തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ വോട്ടർമാർക്കു പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ നാടകീയ രംഗങ്ങൾക്കാണ് തമിഴ്നാട് സാക്ഷൃം വഹിച്ചത്. രണ്ടാഴ്ച മുമ്പ് ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡിൽ പതിനൊന്നര കോടി രൂപ വെല്ലൂരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

#TTVDinakaran #DMK #AIADMK