Sacrifice Of Soldiers As Much A Poll Issue As Farmer Deaths, Says PM Modi
സൈനികരെ രാഷ്ട്രീയവത്കരിക്കുന്നത് തെറ്റാണ് എന്ന് ആവര്‍ത്തിക്കുമ്പോഴും അത് ഒരു തെറ്റല്ല എന്നും ഞാന്‍ ഇനിയും സൈനിക വിജയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്‍ത്തിക്കാട്ടും എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക ആത്മഹത്യകള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ വിഷയം ആക്കാം എങ്കില്‍ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റൊന്നും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ദൂരദര്‍ശന്‍ ന്യൂസിന ്‌നല്‍കിയ അഭിമുഖത്തില്‍ ആണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 40 വര്‍ഷം ആയി ഭീകരാക്രമണങ്ങളിലൂടെ ആയിരക്കണക്കിന് സൈനികരാണ് രക്തസാക്ഷികള്‍ ആയത്. കര്‍ഷകര്‍ മരിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. അതൊരു പ്രശ്‌നം ആണ് എങ്കില്‍ രാജ്യത്തിന് വേണ്ടി സൈനികര്‍ മരണം വരിക്കുന്നത് ഒരു പ്രശ്‌നം ആകാതിരിക്കുന്നത് എങ്ങനെയാണ് എന്നാണ് മോദി ചോദിക്കുന്നത്.