മനേകയ്ക്കും അസംഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

2019-04-16 52

Azam Khan, Maneka Gandhi Face Campaign Ban For Poll Code Violation
യോഗി ആദിത്യ നാഥിനും മായാവതിക്കും പിന്നാലെ പെരുമാറ്റ ചട്ടലംഘനം നടത്തിയ അസംഖാനും മനേക ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെ 3 ദിവസത്തേയ്ക്കും ബിജെപി നേതാവ് മനേക ഗാന്ധിക്ക് 2 ദിവസത്തേയ്ക്കുമാണ് പ്രചാരണം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടിത്തിയിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലെത്തി രാംപൂരില്‍ നിന്നും ജനവിധി തേടുന്ന ജയപ്രദയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരിലാണ് അസം ഖാന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 'കാക്കി അടി വസ്ത്ര' പരാമര്‍ശത്തില്‍ സ്ത്രിത്വത്തെ അപമാനിച്ചതിന് അസംഖാനെതിരെ പോലീസ് കേസെടുത്തിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ അസം ഖാന് നോട്ടീസ് അയച്ചിട്ടുണ്ട്.

Free Traffic Exchange