ധ്യാന്‍ ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2019-04-16 143

ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷു ദിനത്തില്‍ ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മനഫ് തിരക്കഥ എഴുതി വിഎം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് വെള്ളിത്തിരയില്‍ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്.

kuttymama first look poster out