കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരാനും നരേന്ദ്രമോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ ദുർഭരണം അവസാനിപ്പിക്കാനുമാണ് മത്സരിക്കുമ്പോൾ സിപിഎം മത്സരിക്കുന്നത് അവരുടെ ചിഹ്നം നിലനിർത്തുക എന്ന പരിമിതമായ ലക്ഷ്യത്തിന് മാത്രമെന്ന് വി.ടി ബൽറാം പറഞ്ഞു. ഒരുഭാഗത്ത് കോൺഗ്രസ് ആഗ്രഹിക്കുന്ന രൂപത്തിലുള്ള മതേതര ജനാധിപത്യ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസ് എങ്കിൽ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അവരുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്.ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും കെ.സുധാകരൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വി.ടി.ബൽറാം എം.എൽ.എ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ മട്ടന്നൂർ നിയോജകമണ്ഡല പര്യടന പരിപാടി കല്യാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
#vtbalaram #cpm #pmmodi