Congress President Rahul Gandhi to campaign for CPM in Tamil Nadu
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്തുണയ്ക്കേണ്ടവരാണ് സിപിഎം അടക്കമുളള ഇടത് പാര്‍ട്ടികള്‍. അതേ ഇടതുപക്ഷത്തോടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ ശത്രുത ഇല്ലതാനും. കേരളത്തിന്റെ അതിര്‍ത്തി കടന്ന് കഴിഞ്ഞാല്‍ സിപിഎം കോണ്‍ഗ്രസിന് വേണ്ടിയും കോണ്‍ഗ്രസ് സിപിഎമ്മിന് വേണ്ടിയും വോട്ട് പിടിക്കുന്നത് കാണാം. തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വോട്ട് പിടിക്കും