രാവിലെ ഗുട്ടിയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ അദ്ദേഹം വോട്ടിങ് യന്ത്രത്തിൽ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പേരുകൾ വ്യക്തമായി പ്രദർശിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് തർക്കമുണ്ടാക്കിയത്.
പോളിങ് ഉദ്യോഗസ്ഥരുമായി കലഹിച്ച മധുസൂദൻ ഗുപ്ത ഇതിനിടെ വോട്ടിങ് യന്ത്രം മേശയിൽനിന്നെടുത്ത് തറയിലെറിയുകയായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തു. വോട്ടിങ് യന്ത്രം തകർത്തതോടെ ഗുട്ടി പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പും മുടങ്ങി. വ്യാഴാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെയും നിയമസഭ തിരഞ്ഞെടുപ്പിലെയും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്
#Janasevan #Andhraprasdesh #loksabhaelection2019