വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

2019-04-10 26

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കുടുംബ ഭരണവും കാരണം രാജ്യത്ത് കോണ്‍ഗ്രസിനെതിരെ വലിയ രീതിയില്‍ രോഷം ഉയരുന്നുണ്ട്. ഈ രോഷം രാഹുലിന്റെ സീറ്റിനും ഭീഷണി ഉയര്‍ത്തുകയാണ്. രാഹുലിന് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അവര്‍ വാദിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയില്‍ നിന്ന് വേണമെങ്കിലും അവര്‍ക്ക് മത്സരിക്കാം. പക്ഷേ അയല്‍ സംസ്ഥാനത്തേക്കാണ് അദ്ദേഹം പോയത്. കാരണം അദ്ദേഹം സുരക്ഷിത സ്ഥാനം തേടി പോയതാണ്. കര്‍ണാടകയിലെ ജനങ്ങളുടെ വികാരം എന്താണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. മാത്രവുമല്ല സഖ്യ കക്ഷിയായ ജെഡിഎസ്സിന്റെ കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഉറപ്പുമില്ല. ജെഡിഎസ് പ്രതികാരം ചെയ്യുമോ എന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. പ്രധാനമന്ത്രി പദത്തിലിരുന്ന ദേവ ഗൗഡയെ സോണിയ ഗാന്ധിയാണ് താഴെ ഇറക്കിയത്.

#pmmodi #rahulgandhi #loksabhaelection2019

Videos similaires