എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപി വീടിനുമുന്നിൽക്കൂടി പോകുമ്പോൾ ഒന്നുകാണാമെന്നേ സുനിലും സൗമ്യയും കരുതിയുള്ളൂ. പ്രചാരണവാഹനം വീടിനുമുന്നിൽ നിന്നപ്പോഴും അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാൽ, സ്ഥാനാർഥി വാഹനത്തിൽനിന്നിറങ്ങി വീട്ടിലേക്കു കയറിവന്ന് ഒരു ചോദ്യം -ഇത്തിരി ചോറുതരുമോ...?സ്ഥാനാർഥി സിനിമാതാരം കൂടിയായതിനാൽ അമ്പരപ്പിന് അൽപ്പം കനം കൂടി.
#sureshGopi #BJP