ബീഫ് വിറ്റതിന്റെ പേരില്‍ വൃദ്ധന് ക്രൂര മര്‍ദ്ദനം

2019-04-09 353

Assam Muslim Man @bused, Forced To Eat Pork For Allegedly Selling Beef
ബീഫ് വിറ്റു എന്ന പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. സംഭവം നടന്നത് അസമിലാണ്. ഷൗക്കത്ത് അലി എന്ന 68 വയസുകാരനെ ആണ് മനുഷ്യപ്പറ്റില്ലാത്ത ഒരു കൂട്ടം ആളുകള്‍ തല്ലിച്ചതച്ചത്. നീ ബംഗ്ലാദേശിയാണോ, ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ, പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോ, ഐഡി എവിടെ, എന്നൊക്കെ ചോദിച്ചായിരുന്നു മനസാക്ഷിയില്ലാത്ത മര്‍ദ്ദനം. തല്ലി അവശാനിക്കിയ ശേഷം വൃദ്ധനെ ആള്‍ക്കൂട്ടം പോര്‍ക്ക് തീറ്റിച്ചതായും ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. വൃദ്ധനെ ചെളിയില്‍ ഇട്ട് ഉരുട്ടുകയും കുറച്ചു പേര്‍ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. അവര്‍ക്കിടയില്‍ മുട്ടു കുത്തിനിന്ന് വിടുതലിന് വേണ്ടി യാചിക്കുന്ന ഷൗക്കത്ത് അലിയുടെ മുഖം കരളലിയിക്കുന്നതാണ്.