രാജ്യത്തിന്‍റെ അഭിമാനം വര്‍ദ്ധിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് വരുണ്‍ ഗാന്ധി.

2019-04-08 9

തന്‍റെ കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരെക്കാള്‍ രാജ്യത്തിന്‍റെ അഭിമാനം വര്‍ദ്ധിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. നിലവില്‍ സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംപിയാണ് വരുണ്‍. വരുണ്‍ തന്നെയാണ് ഇത്തവണ പിലിബിത്തിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ പിലിബിത്തിയില്‍ ഒരു യോഗത്തെ അഭിസംബോധന ചെയ്താണ് വരുണ്‍ ഗാന്ധിയുടെ പ്രസ്താവന. രാജ്യത്തിന് വേണ്ടി ജീവിക്കാനും, മരിക്കാനും വരെ തയ്യാറാണ് പ്രധാനമന്ത്രി മോദി, അല്ലാതെ അദ്ദേഹത്തിന് വേറെ അജണ്ടകള്‍ ഒന്നും ഇല്ല. വാജ്പേയിയും, മോദിയും ദാരിദ്രത്തോട് പടപെട്ടിയും, മോദിജി സാമ്പത്തികമായി താഴ്ന്ന നിലയില്‍ നിന്നും ഉയര്‍ന്ന് വന്നാണ് പ്രധാനമന്ത്രിമാര്‍ ആയത്. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ എന്‍റെ കുടുംബത്തില്‍ നിന്നും ചിലര്‍ പ്രധാനമന്ത്രിമാര്‍ ആയിട്ടുണ്ട്. എന്നാല്‍ അവര്‍ വഴി ലഭിച്ച ആദരവിനെക്കാള്‍ രാജ്യം ഇപ്പോള്‍ ആദരിക്കപ്പെടുന്നുണ്ട്. ഇത് മുന്‍പ് കണ്ടിട്ടെയില്ല- വരുണ്‍ പറയുന്നു.

#varungandhi #BJP #PMModi

Videos similaires