ഒരു ഘട്ടത്തിൽ ആരോടും പറയാതെ ആശുപത്രി വിട്ടിറങ്ങിയ അവരെ ചൈൽഡ്‌ലൈൻ പ്രവർത്തകരും പൊലീസും േചർന്നാണ് തിരിച്ചെത്തിച്ചത്. കുട്ടിക്കു മികച്ച ചികിത്സ ലഭ്യമാക്കാൻ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തു. നാട്ടുകാർ എടപ്പാളിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിക്ക് അവിടെ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതായി ആരോപണമുണ്ട്. സംഭവമറിഞ്ഞു ചെന്നപ്പോൾ കുട്ടിയും കുടുംബവും ആശുപത്രിക്കു പുറത്തിരിക്കുകയായിരുന്നെന്നു രമേശ് ചെന്നിത്തല പറയുന്നു. ചെന്നിത്തല ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ വിളിച്ചതോടെയാണു തുടർ നടപടികൾ വേഗത്തിലായത്.സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്ന് ആവശ്യമുയർന്നതോടെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഡോക്ടർമാർ സ്കാനിങ് റിപ്പോർട്ട് പരിശോധിക്കുന്നതിനിടെയാണു കുട്ടി കുടുംബത്തോടൊപ്പം ഇറങ്ങിപ്പോയത്. ആളുകളുടെ ബഹളം കേട്ടു ഭയന്നാണ് ആശുപത്രി വിട്ടതെന്ന് അവർ പറയുന്നു. പരിഭ്രാന്തിയിലായ പൊലീസ് ചൈൽഡ്‌ലൈനിന്റെ സഹായത്തോടെ തിരച്ചിൽ തുടങ്ങി. എടപ്പാളിൽ നിന്ന് അവരെ കണ്ടെത്തി വീണ്ടും ആശുപത്രിയിലെത്തിച്ചു
#childlabour #newsupdate